തൃശൂർ: ‘മാധ്യമം’ ദിനപ്പത്രം മുൻ സീനിയർ റിപ്പോർട്ടറും കൂർക്കഞ്ചേരി മുതൽപേർ ഹൗസിൽ പരേതരായ മീരാ ഹുസൈന്റെയും നൂർജഹാന്റെയും മകനുമായ എം.സക്കീർ ഹുസൈൻ (60) അന്തരിച്ചു. ഭാര്യ: എ. അമീന. മക്കൾ: ഇഷാർ ഹുസൈൻ (ദുബൈ), ഇർഫാൻ ഹുസൈൻ, ഇഹ്സാന ഹുസൈൻ. മരുമകൾ: ആയിഷ സനം. സഹോദരങ്ങൾ: ജന്നത്ത് ബാനു, സഫർ ഹുസൈൻ, സജീദ് ഹുസൈൻ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കാളത്തോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.