ആളൂർ: വല്ലക്കുന്നിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വല്ലക്കുന്ന് മുരിയാട് റോഡിൽ വലക്കുന്ന് ചിറയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൂർ സ്വദേശി കോക്കാട്ട് വീട്ടിൽ കോളിൻസ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇരുചക്ര വാഹനത്തിൽ പെട്രോൾ അടിക്കുന്നതിനായി വിട്ടിൽ നിന്ന് ഇറങ്ങിയതാണ് യുവാവ്. വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
.