ചേർപ്പ്: ശമ്പളപരിഷ്കരണം നടപ്പിലാക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലകയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്. എസ്.പി.എ ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് സി.ഒ ജേക്കബ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് സി.എസ്. മധുസൂധനൻ അധ്യക്ഷത വഹിച്ചു. അവിണിശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രിയൻ പെരിഞ്ചേരി, സന്തോഷ് കുമാർ സെൻ, ഇ.ജെ. സരസിജ, കെ.ആർ. പ്രസന്നകുമാർ, രാധാകൃഷ്ണൻ, കെ.എസ്. ഉണ്ണികൃഷ്ണൻ, ടോമി പെല്ലിശേരി, മൂസ, എന്നിവർ പ്രസംഗിച്ചു.
previous post