എസ്എൻപുരം: ഗൃഹനാഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആല പൊരിബസാർ കിഴവശം ചിരട്ടപുരയ്ക്കൽ ആണ്ടവൻമകൻ നടരാജനെ(53)യാണ് വീടിനുസമീപം നിറുത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. ഉച്ചക്ക് മകനോടൊപ്പം സ്വന്തംകാറിൽ വീട്ടിലേക്കു വന്ന നടരാജൻ കാറിൽത്തന്നെ വിശ്രമിക്കുകയായിരുന്നു. വൈകുന്നേരമായിട്ടും വീട്ടിൽ എത്താതെ വന്നതോടെ നടരാജനെ ത്തിരക്കി വീട്ടുകാരെത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്. മതിലകം പോലീസ് സ്ഥലത്ത് എത്തിമേൽനടപടികൾ സ്വീകരിച്ചു.
previous post