വലപ്പാട്: ആനവിഴുങ്ങി സെൻ്ററിൽ ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്കേറ്റു. തൊഴുത്തും പറമ്പിൽ അജയൻ്റെ ഭാര്യ അനുവിനാണ് (33) പരിക്കേറ്റത്. ഇവരെ ആദ്യം വലപ്പാട് ദയ ക്ലീനിക്കിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മാസങ്ങളായി ഇവർ അകന്നു കഴിയുകയായിരുന്നു ഇരുവരും. തുടർന്ന് ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ഭർത്താവ് കത്തി ഉപയോഗിച്ച് ഇവരുടെ വയറ്റിൽ കുത്തുകയായിരുന്നു. വയറിന് ഇടതു ഭാഗത്ത് കുത്തേറ്റ പരിക്കുകളോടെ രക്തം വാർന്ന നിലയിൽ ഓട്ടോയിൽ യുവതി വലപ്പാട് പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പോലീസാണ് യുവതിയെ വലപ്പാട് ദയ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ ചോദ്യം ചെയ്തു വരുന്നു.