News One Thrissur
Updates

മതിലകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു 

മതിലകം: ദേശീയപാതയിൽ പുതിയകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കയ്പമംഗലം സ്വദേശിയും എസ്.എൻ. പുരത്ത് താമസക്കാരനുമായ നടക്കൽ രാമൻ്റെ മകൻ ജ്യോതിപ്രകാശൻ (63) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ പുതിയകാവ് മദ്രസ്സക്ക് മുന്നിലായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാറാണ് എതിരെ വന്നിരുന്ന ബൈക്കിൽ ഇടിച്ചത്. ഉടൻ തന്നെ പരുക്കേറ്റ ആളെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിട നിർമാണത്തൊഴിലാളിയായ ഇദ്ദേഹം കയ്പമംഗലത്ത് നടന്നുകൊണ്ടിരിക്കുന്ന സ്വന്തം വീടിൻ്റെ നിർമ്മാണസ്ഥലത്തേക്ക് പോകവെയാണ് അപകടമുണ്ടായത്m

Related posts

വാടാനപ്പള്ളി ആൽമാവ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

Sudheer K

തളിക്കുളത്തെ പൊളിച്ച റോഡുകളുടെ പുനർ നിർമ്മാണം: കോൺഗ്രസ് സായാഹ്ന ധർണയും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.

Sudheer K

കയ്പമംഗലത്ത് മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!