തൃശൂർ: സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി. അബ്ദുൾ ഖാദറിനെ ജില്ലാ സമ്മേനം തെരഞ്ഞെടുത്തു. മുൻ ഗുരുവായൂർ എംഎൽഎയായിരുന്ന അബ്ദുൾ ഖാദർ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ്. നിലവിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും, എൽഡിഎഫ് ജില്ലാ കൺവീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ് ചെയർമാനുമാണ് 58 കാരനായ അബ്ദുൾ ഖാദർ.
.