ചേർപ്പ്: ചേനം തരിശ്പടവ് 25-ാം വാർഷികവും കൊയ്ത്ത് മഹോത്സവവും ചെറുവയിൽ രാമൻ ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡൻ്റ് ബിജു പണിക്കശേരി അധ്യക്ഷനായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. രാധാകൃഷ്ണൻ ,പാറളം , ചേർപ്പ്ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായമിനി വിനയൻ, സുജിഷ കള്ളിയത്ത്, ജില്ലാ കോൾ കർഷക സംഘം സെക്രട്ടറി കെ.കെ. കൊച്ചു മുഹമ്മദ്, സി.എൻ.ഗോവിന്ദൻകുട്ടി, സി.ഒ. ജേക്കബ്, ടി.കെ. രാജു, നസിജ മുത്ത ലിഫ്, സുബിത സുഭാഷ്, പി. റിങ്കു, സി.ഡി. മാലിനി, ഷാജിത ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.