വാടാനപ്പള്ളി: കാവടികൾ നിറഞ്ഞാടി. തീരദേശത്ത് തൈപ്പൂയ്യ മഹോത്സവം ആഘോഷിച്ചു. വാടാനപ്പള്ളി ചക്കാമഠത്തിൽ പൂശാരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആൽമാവ്ദേശം, വടക്ക്ദേശം എന്നിവിടങ്ങളിൽ നിന്ന് നാദസ്വരം, ശിങ്കാരിമേളം, തെയ്യം എന്നിവയോടെ കാവടി വരവ് ഉണ്ടായി. വൈകീട്ട് പൂരം എഴുന്നെള്ളിപ്പും നടന്നു. രാത്രിയും കാവടി വരവ് ഉണ്ടായി. ഏങ്ങണ്ടിയൂർ ഏത്തായ് പടിഞ്ഞാറ് സുബ്രഹ്മണ്യസ്വാമി ബാലശാസ്ത ക്ഷേത്രത്തിൽ സനാദന, വിഷ്ണുമായ, ജയഭാരത്, അഴിമുഖം ഭാരത് എന്നീ നാലിടങ്ങളിൽ നിന്ന് നാദസ്വരം, ശിങ്കാരിമേളം എന്നിവയോടെ കാവടിവരവ് ഉണ്ടായി. തിരുമംഗലം ശിവക്ഷേത്രത്തിൽ തുഷാര ക്ലബിന്റെ നേതൃത്വത്തിൽ കാവടി വരവ് ഉണ്ടായി. എടമുട്ടത്ത് ശ്രീനാരായണ സുദർശന സമാജം ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. രാവിലെ കാവടിയും വൈകീട്ട് കൂട്ടിയെഴുന്നള്ളിപ്പും നടന്നു.