വലപ്പാട്: വലപ്പാട് ആനവിഴുങ്ങിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വലപ്പാട് ആനവിഴുങ്ങി സ്വദേശി തൊഴുത്തും പറമ്പിൽ അജയൻ (44) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് 4.45 മണിയോടെ ആനവിഴുങ്ങിയിലുള്ള വീട്ടിൽ വച്ചാണ് സംഭവം. ഭർത്താവ് അജയനുമായി 6 മാസമായി അകന്നുകഴിയുകയായിരുന്ന ഭാര്യ അനുവിനെ മക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തിയ ശേഷം കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കു കയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വലപ്പാട് എസ്എച്ച്ഒ എം.കെ.രമേഷ്, എസ്ഐമാരായ എബിൻ, ജിഷ്ണു, സദാശിവൻ, സീനിയർ സിപിഒ മാരായ സോഷി, മനോജ്, സി പിഒ അനന്തകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മുജീബ്, ഡ്രൈവർ ചഞ്ചൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.