കണ്ടശ്ശാങ്കടവ്: പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ ഹയർ സെക്കൻ്ററി സ്കൂൾ 120 മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികയ്ക്കുള്ള യാത്രയയപ്പും ഏക് താര 2025 എന്ന പേരിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി.എ. മുരളി അധ്യക്ഷനായി. പ്രശസ്ത ട്രാൻസ്ജെൻ്റർ കവയിത്രി വിജയരാജമല്ലിക മുഖ്യാതിഥിയായി. വിവിധ കലാ കായിക മത്സരങ്ങളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയികളായവർക്ക് കവയിത്രി വിജയരാജമല്ലിക പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. പ്രധാന അധ്യാപിക ബീന കെ മേനോൻ, സെൽജി ഷാജു, കെ.എസ്. കിരൺ, ഷിമി ഗോപി, ജ്യോതി, കെ.ആർ. സാരംഗ് വിരമിക്കുന്ന അധ്യാപിക എ.ഐ. സാബിറ എന്നിവർ സംസാരിച്ചു.
previous post