പെരിഞ്ഞനം: നഗ്നത പ്രദർശനം ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പെരിഞ്ഞനം വെസ്റ്റ് സമിതി ദേശം സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജ് (46) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് പെരിഞ്ഞനം വെസ്റ്റ് സമിതി ദേശത്തുള്ള വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയെ മദ്യപിച്ച് എത്തിയ മനോജ് അസഭ്യം പറയുകയും, ഉടുത്തിരുന്ന മുണ്ട് പൊക്കി കാണിക്കുകയും ഇത് യുവതി ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ അന്നേദിവസം വൈകീട്ട് ഇരുമ്പ് പൈപ്പുമായി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും കൊലവിളി നടത്തുകയും അതോടൊപ്പം, വീട്ടിനുള്ളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കസേര തകർക്കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൈപമംഗലം എസ്എച്ച്ഒ ബിജു കെ.ആർ, സബ് ഇൻസ്പെക്ടർ വിൻസെന്റ്, പോലിസ് ഉദ്യോഗസ്ഥരായ ഗിരീശൻ, ജ്യോതിഷ്, ഡെൻസിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.