News One Thrissur
Updates

ചക്കംകണ്ടത്ത് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് സ്ഥാപിച്ചിട്ട് ഒന്നരവർഷം :അറുതിയില്ലാതെ മാലിന്യം

ചാവക്കാട്: ചാവക്കാട്, ഗുരുവായൂരിലെയും ചക്കം കണ്ടത്തെയും മാലിന്യപ്രശ്നത്തിന് പരിഹാരമായി 20 കോടി ചെലവഴിച്ച് നടപ്പാക്കിയ അഴുക്കുചാൽ പദ്ധതിയുടെ പ്ലാന്റ് ചക്കംകണ്ടത്ത് പ്രവർത്തനം തുടങ്ങി ഒന്നര വർഷമായിട്ടും സ്ഥിതിക്ക് മാറ്റമില്ല. മാലിന്യം പേറി ഒഴുകാനാണ് ഇപ്പോഴും വലിയ തോടിൻ്റെയും ചെറിയ തോടിന്റെയും വിധി.ഇതുകാരണം ഇരുതോടുകളുടെയും കരയിൽ ജീവിക്കുന്നവരാണ് ദുരിതത്തി ലായിരിക്കുന്നത്. ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ് വരു ന്നതോടെ തോടിൻ്റെ ഇരുകരകളിലും പതിറ്റാണ്ടുകളായി ജീവിക്കുന്നവരുടെ ദുരിതത്തിന് പരിഹാരമാകുമെന്നാണ് അധികാരികൾ ജനങ്ങളെ വിശ്വസിപ്പിച്ചത്. പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകളും പ്ലാന്റും മതിയായ ശേഷിയുള്ളതല്ലെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നതാണ്. ഇതു ശരിവെക്കുന്ന രീതിയിലാണ് അഴുക്കുചാൽ പദ്ധതിയുടെ നിലവിലെ പ്രവർത്തനമെന്നാണ് ആക്ഷേ. മാലിന്യംമൂലം വലിയതോട്ടിലെ വെള്ളത്തിൻ്റെ നിറംമാറിയ നിലയിൽ. ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിൻ്റെ പ്രവർത്തനം പൂർണമായി പരാജയപ്പെട്ട സാഹച ര്യത്തിൽ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യധാരാ രാഷ്ട്രീയപ്ര സ്ഥാനങ്ങൾ തയ്യാറാകണമെന്ന് ഗുരു വായൂർ, ചാവക്കാട് പൗരാവകാശവേദി പ്രസിഡൻ്റ് നൗഷാദ് തെക്കുംപുറം ആവ ശ്യപ്പെട്ടു. ഈ പദ്ധതിയെക്കുറിച്ചും പ്ലാൻ്റ് നിർമാണത്തെക്കുറിച്ചും വിജിലൻസ് അന്വേഷണം വേണമെന്നും പൗരാവകാശവേദി ആവശ്യപ്പെട്ടു. ഗുരുതരമായ മാലിന്യപ്രശ്നം നേരിടുന്ന ഗുരുവായൂർ, ചാവക്കാട് നഗര സഭകളിലെയും പാവറട്ടി, ഒരുമനയൂർ പഞ്ചായത്തുകളിലെയും നൂറുകണക്കിന് കുടുംബങ്ങളുടെ പ്രശ്നപരിഹാരത്തിന് എന്തുനടപടിയാണ് സർക്കാരും നഗരസഭയും സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മാലിന്യം കാരണം ചക്കംകണ്ടം കായലുമായി ബദ്ധപ്പെട്ട് ഉപജീവനമാർഗം തേടിയിരുന്ന നൂറുകണക്കിന് പരമ്പരാഗത തൊഴിലാളികളുടെ ജീവിതവും വഴി യാധാരമായി. മാലിന്യവിഷയത്തിൽ നി ശബ്ദത പാലിക്കുന്ന ജനപ്രതിനിധികളു ടെയും രാഷ്ട്രീയപാർട്ടികളുടെയും നിലപാട് പ്രതിഷേധാർഹവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഇനിയും ഈ ദുരിതം പേറാൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ ഉറവിടമാലിന്യസംസ്ക രണപദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Related posts

ഉമ്മൻ ചാണ്ടിയെ കേരളം ഹൃദയത്തിൽ സൂക്ഷിക്കും : അനിൽ പുളിക്കൽ    

Sudheer K

ഏനാമാക്കൽ വടക്കേ കോഞ്ചിറ കോൾപടവിൽ മോട്ടോർ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം 

Sudheer K

ഏങ്ങണ്ടിയൂർ ആയിരംകണ്ണി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് പതിനായിരങ്ങളെത്തി.

Sudheer K

Leave a Comment

error: Content is protected !!