എളവള്ളി: പറയ്ക്കാട് ചേലൂർകുന്ന് അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം കൊടിയേറി. തന്ത്രി ഏങ്ങണ്ടിയൂർ ബൈജുരാജ് കൊടിയേറ്റ് നടത്തി. തുടർന്ന് ചേലൂർകുന്ന് കലാ ക്ഷേത്രത്തിൻ്റെ മഹാതിരുവാ തിര, കൈകൊട്ടിക്കളി എന്നിവ നടന്നു. ബുധനാഴ്ച ശ്രീകൃഷ്ണ പാദത്തിൽ വിശേഷാൽ പൂജകൾ, വൈകീട്ട് കലാപരിപാടികൾ എന്നിവ ഉണ്ടാകും. വ്യാഴാഴ്ച പൂര ദിവസം രാവിലെ വിശേഷാൽ പൂജകൾ, മൂന്നിന് ഗജവീരൻമാ രോടുകൂടി പൂരം എഴുന്നള്ളിപ്പ്. വൈകീട്ട് കൂട്ടിയെഴുന്നള്ളിപ്പ്, നാടൻ കലാരൂപങ്ങളുടെ വരവ്, കാവടിയാട്ടം എന്നിവയുണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് ഗ്രാമ പ്രദക്ഷിണം, പള്ളിവേട്ട, ശനിയാഴ്ച ആറാട്ട് ദിവസം രാവിലെ കാഴ്ചശ്ശീവേലി, വൈകീട്ട് ആറാട്ട്, തിരിച്ചെഴുന്നെള്ളിപ്പ് എന്നി വയുണ്ടാകും.