കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പതിയാശ്ശേരി സ്വദേശിയും കയ്പമംഗലം വഴിയമ്പലത്ത് താമസക്കാരുമായ പുഴങ്കരയില്ലത്ത് ആസാദിൻ്റെ ഭാര്യ സജ്ന (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ സുഖപ്രസവം നടത്തിയ സജ്നയെ രക്തസ്രാവം നിലക്കാത്തതിനെതുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അവിടെ എത്തും മുമ്പ് മരിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്