News One Thrissur
Updates

പെരിങ്ങോട്ടുകര സോമശേഖരക്ഷേത്ര ഉത്സവത്തിന് നാളെ കൊടിയേറും; ഉത്സവം 19 ന്

പെരിങ്ങോട്ടുകര: ശിവഗിരി മഠത്തിന്റെ കീഴിലുള്ള സോമശേഖര ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 13 ന് രാവിലെ 5.30നും 6നും മധ്യേ കൊടിയേറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി കൊടിയേറ്റം നിർവഹിക്കും. തുടർന്ന് പൂജകൾ. 15ന് വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ശുഭാംഗാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, ഇടയ്ക്ക കലാകാരൻ ഹരി ഗോവിന്ദൻ, മോഹൻദാസ് പൊന്നമ്പലത്ത്, ഷൈജു സായ്റാം, ശിവപ്രിയ, ദേവ നന്ദന , കമൽജിത്ത്, ശ്രീഭദ്ര കിരൺ, അമേയ വിപിൻ എന്നിവരെ ആദരിക്കും.

16ന് രാവിലെ 9ന് പാർവതി പരമേശ്വരപൂജ. വൈകിട്ട് 6 ന് മഹാകവി കുമാരനാശാൻ അനുസ്മരണവും കാവ്യസന്ധ്യയും ശാരാദാനന്ദസ്വാമി ഉദ്ഘാടനം ചെയ്യും. 6.30 ന് താലപ്പൊലി ഘോഷയാത്ര. 19ന് ഉത്സവം, രാവിലെ 8 ന് ശീവേലി, ഇളനീർ തീർഥാടനം,10.30ന് പൂമൂടൽ, 4 മുതൽ പരക്കാട് തങ്കപ്പൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം, 6.30ന് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ താന്ന്യം ദേശത്തിന് ഊക്കൻസ് കുഞ്ചു, കിഴുപ്പിള്ളിക്കര ദേശത്തിന് ചിറക്കര ശ്രീറാം, ചാഴൂർ കുറുമ്പിലാവ് ദേശത്തിന് പുതുപ്പുള്ളി കേശവൻ, മൂത്തേടത്തറ ദേശത്തിന് പുതുപ്പുള്ളി സാധു, ആലപ്പാട് ദേശത്തിന് ചിറക്കൽ കാളിദാസൻ, വടക്കും മുറി ദേശത്തിന് കുട്ടൻകുളങ്ങര അർജ്ജുനൻ, കിഴക്കും മുറി ദേശത്തിന് മീനാട് വിനായകൻ എന്നീ ആനകൾ അണി നിരക്കും. താനകിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന 100ൽ പരം വാദ്യകലാകാരന്മാരുടെ പാണ്ടിമേളം. രാത്രി 9.30ന് ബാലെ. 20ന് രാവിലെ 6 മുതൽ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. പത്രസമ്മേളനത്തിൽ ശ്രീനാരായണാശ്രമം സെക്രട്ടറി ദിവ്യാനന്ദ ഗിരി സ്വാമി, വൈസ് പ്രസിഡൻ്റ് പി.ആർ. സിദ്ധൻ, കൺവീനർ പുരുഷോത്തമൻ ചെമ്പകശ്ശേരി, ബോസ് വള്ളൂക്കാട്ടിൽ, കൊല്ലാറ വേണുഗോപാൽ, അജയൻ പറവത്ത്, ഉണ്ണി അഴിമാവ്, ശിവജി കൈപ്പുള്ളി എന്നിവർ പങ്കെടുത്തു.

Related posts

ഹമീദ് അന്തരിച്ചു. 

Sudheer K

ബസ്സും കാറും കൂട്ടിയിടിച്ചു കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്

Sudheer K

വിയ്യൂർ ജയിലിൽ തടവുകാരന്‍ തൂങ്ങി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!