News One Thrissur
Updates

സൗജന്യ സ്പോക്കൻ ഇംഗ്ലീഷ് ക്രേഷ് കോഴ്സ് ആരംഭിച്ചു.

ചാവക്കാട്: ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്കാരിക സമിതിയുടെയും ഐ ഫോർഡ് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ആരംഭിച്ചു.നന്മ പ്രസിഡന്റ് പി.വി. അക്ബർ അധ്യക്ഷനായ പരിപാടിയിൽ നന്മയുടെ ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ അഡ്വ മുഹമ്മദ് നാസിഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ഒരു മാസത്തെ സൗജന്യ ക്രേഷ് കോഴ്സിന് പ്ലസ് ടു കഴിഞ്ഞ ഇരുപതോളം പേരാണ് രജിസ്റ്റർ ചെയ്തത്. കെ.എ. അനസ്, ഷഫീദ്, ഐ ഫോർഡ് അക്കാദമി മാസ്റ്റർ അഫ്സൽ തുടങ്ങിവർ ഉൽഘാടന പരിപാടിയിൽ സന്നിഹിതരായി. നന്മ വൈസ് പ്രസിഡന്റ് കെ.വി. ആരിഫ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം വി.എസ്‌. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

Related posts

കൊച്ചമ്മു അന്തരിച്ചു

Sudheer K

ഗുരുവായൂരിൽ ബൈക്ക് യാത്രികന് നേരെ തെരുവ് നായയുടെ ആക്രമണം

Sudheer K

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കും – ഗുരുവായൂർ ടെമ്പിൾ പോലീസ്

Sudheer K

Leave a Comment

error: Content is protected !!