News One Thrissur
Updates

നാട്ടികയിൽ മത്സ്യത്തൊഴിലാളികൾ മത്സ്യ ഭവൻ മാർച്ചും ധർണ്ണയും നടത്തി.

തൃപ്രയാർ: രാത്രികാല ട്രോളിങ്ങിലൂടെ തീരക്കടലിലെ മത്സ്യ സമ്പത്ത് കൊള്ളയടിച്ചു നശിപ്പിക്കുന്നതിനെതിരെ സംയുക്ത മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നാട്ടിക മത്സ്യ ഭവനിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ കണ്ടു കെട്ടാൻ സർക്കാർ നടപടി സ്വീകരിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദാരിദ്ര്യത്തിലെ തള്ളിവിടുന്ന രാത്രികാല ട്രോളിംഗ് ഉടൻ അവസാനിപ്പിക്കുക, ബോട്ടുകളുടെ തീരക്കടലിലെ ഡബിൾ നെറ്റ് വലി അവസാനിപ്പിക്കുക, മത്സ്യസമ്പത്ത് പൂർണ്ണമായും നശിപ്പിക്കുന്ന അശാസ്ത്രീയ മത്സ്യബന്ധനം നിരോധിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുക, നാലുമാസമായി മുടങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളി വിധവ പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ ധർണ്ണ. നാട്ടിക ബീച്ച് പോസ്റ്റ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നാട്ടിക ബീച്ച് മത്സ്യ ഭവന് മുൻപിൽ സമാപിച്ചു തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. സംയുക്ത മത്സ്യത്തൊഴിലാളി സമരസമിതി പ്രസിഡൻ്റ് പി.ആർ. നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ സുരേഷ്, നാട്ടിക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ദാസൻ, പി.വി. സെന്തിൽകുമാർ എന്നിവർ സംസാരിച്ചു.

Related posts

ഫാ.സെബാസ്‌റ്റ്യൻ കൊള്ളന്നൂർ അന്തരിച്ചു.

Sudheer K

സുകുമാരൻ അന്തരിച്ചു 

Sudheer K

പടിയത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

Sudheer K

Leave a Comment

error: Content is protected !!