തൃപ്രയാർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃപ്രയാർ മേൽ തൃക്കോവിൽ ക്ഷേത്രതിന് പടിഞ്ഞാറ് ഭാഗത്തുള്ള സ്റ്റോക്ക് പുരപ്പറമ്പിൽ ഉണങ്ങിയ പുല്ലിന് തീപ്പിടിച്ചു. കുറ്റിച്ചെടികളിൽ തീ ആളിപ്പടന്നത് ഏറെനേരം പരിഭ്രാന്തി പരത്തി. രാവിലെ പതിനൊന്നരയോടെ വടക്കുഭാഗത്തുനിന്ന് പടർന്ന തീ ക്ഷേത്രക്കുളത്തിന് ചുറ്റും ആളിക്കത്തിയത്. തുടർന്ന് നാട്ടിക ഫയർഫോഴ്സ് എത്തി 12 മണിയോടെ തീ അണച്ചു വലപ്പാട് ശ്രീരാമ ഗവൺമെന്റ് പോളിടെക്നിക്കിലെ വിദ്യാർത്ഥികളിൽ ആരോ പടക്കം പൊട്ടിച്ചതാണ് തീ പടരാൻ കാരണമായത് എന്നറിയുന്നു. മുൻപും പലപ്പോഴും ഇവിടെ ഇത്തരത്തിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട്. തൊട്ടടുത്ത് ട്രാൻസ്ഫോർമറും കോളേജ് കെട്ടിടവും ഉള്ളത് അല്പനേരം ആശങ്ക പടർത്തി എങ്കിലും ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.