കാഞ്ഞാണി: സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കൃഷി മന്ത്രിയുമായിരുന്ന കൃഷ്ണൻ കണിയാംപറമ്പിലിൻ്റെ നാമധേയത്തിലുള്ള സ്മാരകം മാർച്ച് മാസത്തിൽ പൂർത്തിയാക്കുമെന്ന് പാർട്ടി മണ്ഡലം കമ്മറ്റി ഓഫീസ്, ലോക്കൽ കമ്മറ്റി എന്നിവ അതിൽ പ്രവർത്തിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. മണലൂർ ലോക്കൽ കമ്മിറ്റി പുത്തനങ്ങാടിയിലെ വസതിയിൽ സംഘടിപ്പിച്ചകൃഷ്ണൻ കണിയാംപറമ്പിൽ 20-ാം ചരമവാർഷികത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി. വാർഷികംസിപിഐ സംസ്ഥാന എകസിക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. സാജൻ മുടവങ്ങാട്ടിൽ അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ, ജില്ലാ എക്സികൂട്ടീവ് അംഗം എൻ.കെ. സുബ്രഹമണ്യൻ, ജില്ലാ കൗൺസിൽ അംഗം കെ.വി. വിനോദൻ, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി പി.എസ്. ജയൻ, സെക്രട്ടറിയേറ്റ് അംഗം എം ആർ മോഹനൻ, ലോക്കൽ സെക്രട്ടറി വി.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
previous post
next post