തൃശൂർ: യുഡിഎഫ് ജില്ലാ ചെയർമാനായി ടി.വി.ചന്ദ്രമോഹനെ നിയമിക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. രണ്ടു തവണ കുന്നംകുളം എംഎൽഎയും ഗുരുവായൂർ ദേവസ്വം ചെയർമാനുമായിരുന്നു. 4 പതിറ്റാണ്ടായി തൃശൂരിലെ കോൺഗ്രസ് – തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഉപാധ്യക്ഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി മെംബർ, ഐഎൻടിയുസി ദേശീയ കൗൺസിൽ അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.സീതാറാം ടെക്സ്റ്റൈൽ ലേബർ കോൺഗ്രസ്, ജില്ലാ എഫ്എൻപിഒ, ലോട്ടറി ഏജന്റ്സ് കോൺഗ്രസ് എന്നീ യൂണിയനുകളുടെ പ്രസിഡന്റ് ആണ്. കണ്ണൂർ തലശ്ശേരിയിൽ ജനിച്ച അദ്ദേഹം വർഷങ്ങളായി പൂങ്കുന്നത്താണ് താമസം. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയത്തെത്തുടർന്ന് എം.പി.വിൻസന്റ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു.
next post