തളിക്കുളം: പതിനാലാം പഞ്ചവത്സര പദ്ധതി യുടെ ഭാഗമായുള്ള 2025-26 വർഷത്തെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന സെമിനാർ 7,3406000 രൂപയുടെ കരട് പദ്ധതി സെമിനാർ രൂപം നൽകി.പാർപ്പിട മേഖലക്ക് മുൻഗണന നൽകിയിട്ടുള്ള പദ്ധതിയിൽ 15388000 ഇതിനായി മാറ്റിവെയ്ക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിമിഷ അജീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ബിന്ദു സുരേഷ്, ശാന്തി ഭാസി, പി.ഐ.സജിത, എം.ആർ. ദിനേശൻ, ഷിനിത ആഷിഖ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി. സുരേഷ്, ബ്ലോക്ക് മെമ്പർ മാരായ കല ടീച്ചർ, വസന്ത ദേവലാൽ, ജൂബി പ്രദീപ്, സി.ആർ. ഷൈൻ, ഭഗീഷ് പൂരാടാൻ ആസൂത്രണ സമിതി ഉപാധ്യക്ഷ ജോളി വിജയൻ എന്നിവർ സംസാരിച്ചു.
previous post