കൊടുങ്ങല്ലൂർ: പടിഞ്ഞാറേ വെമ്പല്ലൂരിലെ പഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രം മാറ്റിസ്ഥാപിക്കുക, കുടിവെള്ള പ്രശ്നം പരിഹരിക്കുക, തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എൻ പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏകദിന സത്യഗ്രഹം നടത്തി. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംഭരണ കേന്ദ്രം മാറ്റിസ്ഥാപിക്കാൻ തയാറായില്ലെങ്കിൽ മാലിന്യവണ്ടികൾ തടയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡൻറ് കെ.എ. സിറാജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. പി.എച്ച്. മഹേഷ്, അഡ്വ. വി.എം. മുഹിയുദ്ദീൻ, പി.കെ. ഷംസുദ്ദീൻ, ടി.എം. കുഞ്ഞുമൊയ്തീൻ, സുനിൽ പി. മേനോൻ, ആർ.ബി. മുഹമ്മദാലി, ടി.എസ്. രാജേന്ദ്രൻ, ബഷീർ കൊണ്ടമ്പുള്ളി, കെ.എസ്. രാജീവൻ, പി.കെ. അബ്ദുൽ റഹ്മാൻ, സൈനുദ്ദീൻ കാട്ടകത്ത്, കെ.ആർ. അശോകൻ, കെ.ആർ. നിതീഷ് കുമാർ എന്നിവർ സംസാരിച്ചു. അമീർ പതുപ്പുള്ളി സ്വാഗതവും സലാം കുഴുപുള്ളി നന്ദിയും പറഞ്ഞു.