പാവറട്ടി: പെരുവല്ലൂർ പൂച്ചക്കുന്നത്ത് ടിപ്പർ ലോറിയിടിച്ച് ലോട്ടറി വില്പനക്കാരൻ മരിച്ചു. ടിപ്പർ ക്ലീനർ ബംഗാളി സ്വദേശി സച്ചിനും, സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റു. പെരുവല്ലൂർ പൂച്ചക്കുന്ന് സ്വദേശി പെരുവല്ലൂർ വീട്ടിൽ കൃഷ്ണൻകുട്ടി മകൻ ശങ്കുണ്ണി (75) യാണ് മരിച്ചത്. പെരുവല്ലൂരിൽ നിന്നും മെറ്റൽ കയറ്റി പോയിരുന്ന ടിപ്പർ ലോറി പൂച്ചക്കുന്ന് വെച്ച് ഒരു സ്കൂട്ടർ യാത്രക്കാരൻ ലോട്ടറി എടുക്കുന്നതിന് വേണ്ടി പെട്ടെന്ന് സ്കൂട്ടർ റോഡ് ക്രോസ് ചെയ്തപ്പോൾ അയാളെ രക്ഷിക്കാൻ ടിപ്പർലോറി വെട്ടിച്ചപ്പോൾ ലോട്ടറി വില്പന നടത്തിയിരുന്ന ശങ്കുണ്ണിയെ ഇടിച്ചതിനു ശേഷം ലോറി മതിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഭാര്യ ലക്ഷ്മി മക്കൾ: ഹിറോഷ്, ഹിഷോർ ഹിജേഷ്, ഹി ഷിൽ മരുമക്കൾ: ബിന്ദു, രേഷ്മ, നിധില ഭവ്യ.