മതിലകം: മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയയാൾ പോലീസ് പിടിയിൽ. പുതിയകാവ് പുഴങ്കരയില്ലത്ത് വീട്ടിൽ സിദ്ധീഖ് (54) നെയാണ് മതിലകം പോലിസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 12 ന് പുന്നക്കുരു ബസാറിൽ ഉള്ള പാപ്പിനിവട്ടം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ പണ്ടം പണയം വെക്കുവാൻ രണ്ട് വളകൾ കൊണ്ടുവന്ന് 88,000 രൂപ വാങ്ങിയിരുന്നു. പണയം വച്ച വളകളെ ക്കുറിച്ച് സംശയം തോന്നിയ ഉദ്യോഗസ്ഥർ വളകൾ പരിശോധിച്ചപ്പോൾ ആണ് ഇത് മുക്കു പണ്ടം ആണെന്ന് അറിയുകയും ഇക്കാര്യം പോലിസ് സ്റ്റേഷനിൽ അറിയിക്കുകയും സിദ്ദിഖിനെ മതിലകം പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്. സമാന രീതിയിൽ മറ്റ് ബാങ്കുകളിൽ പ്രതി മുക്കുപണ്ടങ്ങൾ പണയത്തിൽ വെച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. മതിലകം ഇൻസ്പെക്ടർ എസ്.എച്ച്,ഒ. എം.കെ.ഷാജിയുടെ നേതൃത്വത്തിൽ എസ്ഐI രമ്യ കാർത്തികേയൻ, എ എസ് ഐ വിനയൻ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
next post