പെരിങ്ങോട്ടുകര: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടത്തി. മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ ഏറെ വർഷത്തെ ആഗ്രഹം സഫലമായി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓഫീസ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ പി സിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കെ പി സി സി സെക്രട്ടറി സുനിൽ അന്തിക്കാട് നിർവ്വാഹക സമിതി അംഗം എം.കെ. അബ്ദുൾ സലാം ഡിസിസി ഭാരവാഹികളായ നൗഷാദ് ആറ്റുപറമ്പത്ത്, കെ. ദീലീപ് കുമാർ, വി.ആർ. വിജയൻ, ശോഭ സുബിൻ,സുനിൽ ലാലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ നാട്ടിക പി.ഐ.ഷൗക്കത്തലി, ചേർപ്പ് സിജോ ജോർജ് നാട്ടികബ്ലോക്ക് കോൺഗ്രസ്സ് വൈ പ്രസിഡന്റുമാരായ വി.കെ. സുശീലൻ, ആന്റോ തൊറയൻ, ട്രഷറർ വി.കെ. പ്രദീപ്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റുമാരായ കെ.ബി. രാജീവ്, പി.എസ്.സുൽഫിക്കർ, പി.എം. സിദ്ദിഖ്., സന്തോഷ് മാസ്റ്റർ, ഷൈജു സായ്റാം എന്നിവർ പ്രസംഗിച്ചു സംഘാടക സമിതി കൺവീനർ കെ.എൻ. വേണുഗോപാൽ സ്വാഗതവും ട്രഷറർ ബെന്നി തട്ടിൽ നന്ദിയും രേഖപ്പെടുത്തി. കോൺഗ്രസ് നേതാക്കളായ ഇഎം. ബഷീർ, എം.ബി. സജീവ്, ഹബീബുള്ള, മിനി ജോസ്, സി.ആർ. രാജൻ ലൂയീസ് താണിക്കൽ, അഡ്വ റോയ് ആന്റണി, വിനോഷ് വടക്കേടത്ത് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് അംഗങ്ങളായ ബുഹാരി, ലീലാവതി ടീച്ചർ, ദാസൻ, ജോസഫ് തേയ്ക്കാനത്ത് എന്നിവരെയും, സ്വന്തം കിഡ്നി മറ്റൊരാൾക്ക് നൽകി നാടിന് മാതൃകയായ ഷൈജു സായ് റാമിനെയും ആദരിച്ചു.
previous post