തളിക്കുളം: പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം തമ്പാൻകടവ് ചക്കിവീട്ടിൽ പരേതനായ മണികണ്ഠന്റെ മകൻ വൈഷ്ണവ് (16) ആണ് മരിച്ചത്. മണലൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. സ്കൂളിൽ പ്ലസ് ടുവിന്റെ മോഡൽ പരീക്ഷ നടക്കുന്നുണ്ട്. എന്നാൽ പരീക്ഷ എഴുതാൻ വൈഷ്ണവ് പോയിരുന്നില്ല. വ്യാഴാഴ്ച രാവിലെ 11 ഓടെ വീട്ടുകാർ മുറിക്കുള്ളിൽ കയറി നോക്കിയപ്പോഴാണ് വൈഷ്ണവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. സഹോദരങ്ങൾ . വിഷ്ണു, ജിഷ്ണു