ചേർപ്പ്: കൃഷി അസിസ്റ്റൻ്റായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തീ പൊളളലേറ്റ് കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. കയ്പമംഗലം കൃഷിഭവനിലെ കൃഷി അസിസ്റ്റൻ്റ് ഊരകം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുലാനി വളപ്പിൽ കുട്ടൻ മകൻ സജീവ് (53)നെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 5..30ണ് സംഭവം. നാട്ടുകാർ ചേർപ്പ് പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് ഇൻക്വസ്റ്റ്നടത്തി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.. സംസ്ക്കാരം വെള്ളിയാഴ്ച നടക്കും. ഭാര്യ:മിനി. മകൾ: ലക്ഷ്മിപ്രിയ (എൽ.എൽ.ബി).