News One Thrissur
Updates

എറിയാട് യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യ പലിശ ഇടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലമെന്ന് ആരോപണം

കൊടുങ്ങല്ലൂർ: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ പലിശ ഇടപാട് സ്ഥാപനങ്ങളുടെ ഭീഷണിമൂലമാണ് ആത്മഹത്യയെന്ന് ആരോപണം. എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി രതീഷ് ഷിനി (34)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഒന്നിലധികം പലിശ ഇടപാട് സ്ഥാപനങ്ങളിലെ  കളക്ഷൻ ഏജൻ്റുമാർ ഒന്നിച്ചെത്തി തിരിച്ചടവ് തുക ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തുകയും, തുടർന്ന് ഷിനി കിടപ്പുമുറിയിൽ കയറി വാതിലടക്കുകയുമായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാരും അയൽവാസികളും ചേർന്ന് വാതിൽ പൊളിച്ച് ഉടൻ തന്നെ ഷിനിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണമടയുകയായിരുന്നു.

Related posts

അരിമ്പൂർ പഞ്ചായത്തിന് മുന്നിൽ യുഡിഎഫിന്റെ രാപ്പകൽ സമരം

Sudheer K

തീരദേശ ഹൈവേ സ്ഥലമേറ്റെടുക്കൽ: സ്ഥലവാസികൾ വിവരം നൽകണം

Sudheer K

അന്തിക്കാട്ടെ റോഡിലെ വെള്ളക്കെട്ട് ജനകീയ കൂട്ടായ്മയിൽ പരിഹരിച്ച് നാട്ടുകാർ.

Sudheer K

Leave a Comment

error: Content is protected !!