ചേർപ്പ്: പൗർണ്ണമി രാവിൽ ആറാട്ടുപുഴയിലെ മന്ദാരംകടവിൽ നിലാവൊലി സംഗീതനിശ ഭാവസാന്ദ്രമായി. ‘നിലാവും പുഴയും മേമ്പൊടിയായി സംഗീതവും’എന്നതാണ് പരിപാടിയുടെ പേരായിരുന്നത്. വലിയ വഞ്ചിയായിരുന്നു വേദി. നിലാവിൽ പുഴയുടെ മർമ്മരങ്ങൾക്ക് പിന്നണിയായി സംഗീതവുമുണ്ടായിരുന്നു. പുഴയ്ക്കും നിലാവിനുമൊപ്പം രഘുനാഥൻ സാവിത്രി – (പുല്ലാങ്കുഴൽ) വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് -(ഘടം) എന്നിവരായിരുന്നു സംഗീതമൊരുക്കിയത്. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും അതിപ്രസരമില്ലാതെ, പൗർണ്ണമിരാവുകളിൽ ആറാട്ടുപുഴയുടെ ഗ്രാമീണഭംഗി ആസ്വദിക്കാൻ അരങ്ങൊരുക്കുക എന്ന ലക്ഷ്യവുമായി ആറാട്ടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാപ്രവാഹിനിയാണ് നിലാവൊലി സംഗീതനിശ സംഘടിപ്പിച്ചത്. നിരവധി പേർ കഴിഞ്ഞ ദിവസം രാത്രിസംഗീത നിശ ആസ്വാദിക്കാനെത്തി.
previous post