അന്തിക്കാട്: തിരുവനന്തപുരത്ത് നടന്ന 63-ാം മത് സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ കഥാ രചനയിൽ എഗ്രേഡ് നേടിയ യു.എ. ദേവലക്ഷമിയെ പെരിങ്ങോട്ടുകര നെഹ്റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചു. സ്‌റ്റഡി സെന്റർ ട്രഷറർ പ്രമോദ് കണിമംഗലത്ത് അധ്യക്ഷത വഹിച്ചു. സ്റ്റഡി സെന്റർ ചെയർമാൻ ആന്റോ തൊറയൻ ഷാൾ അണിയിച്ചും, മൊമന്റോ നൽകിയും ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ നിസ്സാർ കുമ്മം കണ്ടത്ത്,പോൾ പുലിക്കോട്ടിൽ, ലാസർ കെ.എ,ബെന്നി ആഞ്ഞിലപ്പടി, സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ജഗദീശ് രാജ് വാള മുക്ക്, അരുണൻ വാള മുക്ക്, വില്ലി പട്ടത്താനം, ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു. അന്തിക്കാട് ഉപ്പാട്ട് അനിൽ -സുരഭി ദമ്പതി കളുടെ രണ്ടാമത്തെ മകളാണ് ദേവലക്ഷമി. സെറാഫിക്ക് കോൺവെന്റിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.