കാഞ്ഞാണി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മണലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ വ്യാപാരികൾ ധർണ്ണ നടത്തി.കണ്ടശ്ശാംകടവ്, കാഞ്ഞാണി, മണലൂർ എന്നീ മേഖലയിലെ വ്യാപാരികൾ സംയുക്തമായാണ് സമരം സംഘടിപ്പിച്ചത്. മണലൂർ മണ്ഡലം കൺവീനർ വർഗ്ഗീസ് പി ചാക്കോ ഉദ്ഘാടനം ചെയ്തു. ജോയ് മോൻ പള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. എം.പി. ജീസ്, സി.ജെ.ഔസേഫ്, ആൻ്റണി, കെ.പി.പ്രവീൺജിത്ത് എന്നിവർ പ്രസംഗിച്ചു.
previous post