അരിമ്പൂർ: വായ്പ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ അരിമ്പൂർ കുന്നത്തങ്ങാടിയിലെ വ്യാപാരിയെ സ്വകാര്യ ഫിനാൻസ് കമ്പനി ( ബജാജ് ഫിനാൻസ് ) യുടെ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. അരിമ്പൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ സതീഷിനാണ് മർദ്ദനമേറ്റത്. ഇന്ന് രാവിലെ ഒൻപതിനാണ് സംഭവം. അരിമ്പൂർ കുന്നത്തങ്ങാടിയിലുള്ള തട്ടുകടയിൽ എത്തിയ സ്വകാര്യ ഫിനാൻസിൻ്റെ ജീവനക്കാരൻ വായ്പ തിരിച്ചടച്ചില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി.