കാഞ്ഞാണി: തൃക്കുന്നത്ത് മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മറ്റി ഏർപ്പെടുത്തിയ ക്ഷേത്ര കലാചാര്യ നന്തി ഗരുഡ പ്രഥമ പുരസ്കാരം ഓട്ടൻ തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥിന് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഈ മാസം 22 ന് വൈകീട്ട് നടക്കുന്ന കലാസന്ധ്യക്കിടയിൽ വിതരണ ചെയ്യും. 40 വർഷമായി ഓട്ടൻ തുള്ളൽ കലാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന റിട്ട: പൊലീസ് സബ് ഇൻസ്പെക്ടറായ ഗോപിനാഥിന്റെ ഇത്രയും കാലത്തെ കലാവാസന വിലയിരുത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.