വല്ലച്ചിറ: മദ്യം വാങ്ങിയ ബില്ലും സി.സി ടി.വി. ക്യാമറ ദൃശ്യങ്ങളും തുമ്പായതോടെ വല്ലച്ചിറ കടലാ ശേരി സ്വദേശി നായരുപറമ്പിൽ സന്തോഷ് കൊലപ്പെട്ടതാണെന്ന് തെളിഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 8 നാണ് സന്തോഷിൻ്റെ മൃതദേഹം തൃശൂർ മെട്രോ ആശുപത്രിക്ക് സമീപം ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ അളിഞ്ഞ നിലയിൽ കണ്ടെത്തിയത്. 4 ദിവസത്തെ പഴക്കവും മൃതദേഹത്തിനുണ്ടായിരുന്നു. പോലീസെത്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വെള്ളം അകത്ത് ചെന്നാണ് സന്തോഷ് മരിക്കാനിടയായതെന്ന് തെളിഞ്ഞു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, ഏ.സി.പി. സലീഷ് എൻ ശങ്കർ, ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്വയം ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലായെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. സന്തോഷിൻ്റെ മൃതദേഹത്തിൽ നിന്ന് മദ്യം വാങ്ങിയതിൻ്റെ ബില്ലും, കടലാശേരി സ്വദേശിയാണെന്ന അഡ്രസും ലഭിച്ചു. തുടർന്ന് പോലീസ് പരിസരത്തെ ബിവറേജ് ഔട്ട് ലൈറ്റ് ഷോപ്പിലെസി.സി.സി.ടി.വി ക്യാമറ പരിശോധിക്കുകയും ബില്ലിൽ കണ്ടെത്തിയ സമയവും നോക്കി സന്തോഷ് മദ്യം വാങ്ങി പോകുകയും, റോഡിൽ വെച്ച് മറ്റു മൂന്നു പേരും ചേർന്ന് സമീപ പറമ്പിലേക്ക് പോകുകയും കണ്ടെത്തുകയും ചെയ്തു. മദ്യം കഴിക്കുന്നതിനിടയിൽ ഉണ്ടായ വാക്കുതർക്കത്തിനടയിൽ ചേറൂർ സ്വദേശിയായവിനയൻ എന്നയാൾ സന്തോഷിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പ്രതി കുറ്റം സമ്മതിച്ചു. ഇക്കഴിഞ്ഞ കൂർക്കഞ്ചേരി തൈപ്പൂയ ദിവസം ഇയാളെ കൂർക്കഞ്ചേരിയിൽ നിന്നാണ് പിടിക്കൂടിയത്. ഇവർ ഒരുമിച്ച് മദ്യം കഴിക്കുക പതിവാണെന്ന് പ്രതി പറഞ്ഞു. സംഭവം നടക്കുന്ന സമയംകൂടെമറ്റു രണ്ടു പോരെ സാക്ഷികളാക്കായിട്ടാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത് പോലീസ് ഉദ്യോഗസ്ഥരായ ജിൻ്റോ, ദുർഗാ ലക്ഷമി,ഹരീഷ്, ദീപക് സൂരജ്, അഫ്സൽ,നസീബ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.