ചാലക്കുടി: പട്ടാപ്പകൽ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം കവര്‍ന്നു. ചാലക്കുടി ഫെഡറല്‍ ബാങ്കിലാണ് മോഷണം നടന്നത്. പോട്ടയിലുള്ള ശാഖയിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറിയ മോഷ്ടാവ് ജീവനക്കാരെ ബന്ദികളാക്കി പണം തട്ടുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരു സംഭവം. 15 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം.
ഹെല്‍മെറ്റ് വച്ച് മുഖം മറച്ചാണ് അക്രമി ബാങ്കിനുള്ളിലേക്ക് ഇരച്ചെത്തിയത്. ക്യാഷ് കൗണ്ടര്‍ തല്ലിപ്പൊളിച്ച മോഷ്ടാവ് പണം കവര്‍ന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവസമയത്ത് ബാങ്ക് മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരെയും ശുചിമുറിയില്‍ പൂട്ടിയിട്ടായിരുന്നു മോഷണം. ശേഷിക്കുന്ന ബാങ്ക് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോയ സമയത്തായിരുന്നു ആക്രമണം. ക്യാഷ് കൗണ്ടറിന്റെ ചില്ല് തകര്‍ത്ത് അകത്തുകടക്കുകയും പണം കൊള്ളയടിച്ച് രക്ഷപ്പെടുകയുമായിരുന്നു.