അന്തിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരം അനധികൃത തൊഴിൽ നികുതി വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പഞ്ചായത്ത് ധർണ്ണയുടെ ഭാഗമായി അന്തിക്കാട് പഞ്ചായത്തിലെ അന്തിക്കാട്, പുത്തൻപീടിക, മുറ്റിച്ചൂർ യൂണിറ്റുകൾ സംയുക്തമായി. അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. മുറ്റിച്ചൂർ യൂണിറ്റ് പ്രസിഡൻ്റ് അഷറഫ് അമ്പയിൽ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് യൂണിറ്റ് പ്രസിഡൻ്റ് കെ.എ. ലാസർ അധ്യക്ഷത വഹിച്ചു. പുത്തൻ പീടിക യുണിറ്റ് പ്രസിഡൻ്റ് അജയൻ മേനോത്തു പറമ്പിൽ, അന്തിക്കാട് യുണിറ്റ് വൈസ് പ്രസിഡൻ്റ് ജോർജ്ജ് അരിമ്പൂർ, അന്തിക്കാട് യൂണിറ്റ് വനിതാവിങ്ങ് സെക്രട്ടറി ഷീന അജിത്ത്, അന്തിക്കാട് യുണിറ്റ് സെക്രട്ടറി വി.എം.സാത്തർ, പുത്തൻ പീടിക യൂണിറ്റ് സെക്രട്ടറി എ.വി. ജോയ് എന്നിവർ പ്രസംഗിച്ചു. വ്യാപാരികളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന അശാസ്ത്രീയ നിയമങ്ങൾ പുനഃ പരിശോധിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉനയിച്ചുകൊണ്ടുള്ള നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കുകയും ചെയ്തു.
previous post