കരുവന്നൂർ: പനംകുളം ഡി.എം.എൽ.പി. സ്കൂൾ 101-ാം വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃ ദിനവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാന അധ്യാപിക കെ.ബി. റീജ യ്ക്ക് യാത്രയയപ്പ് നൽകി. സ്കൂൾ മാനേജർ എ.എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹരിശങ്കർ മുഖ്യാതിഥിയായി.ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്, രാജീവ്, അമ്പിളി അജിത്, സജീബ് ഇ ബ്രാഹീം, ഇ. കെ.ഐ. ഷാബി, അബ്‌ദുൾ റസാക്ക്, കെ. ബി. റീജ, ജീതു ജോയ് എന്നിവർ പ്രസംഗിച്ചു.