തളിക്കുളം: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ന്റെ ഭാഗമായി ഗ്രഡേഷനുള്ള ലൈബ്രറികൾക്ക് ലാപ്ടോപ്, ടിവി, സൗണ്ട് സിസ്റ്റം, പ്രിൻറർ, മേശ, കസേര പോഡിയം, അലമാര, ബുക്ക് റാക്ക് തുടങ്ങിയവ വിതരണം ചെയ്തു. പദ്ധതി യുടെ ഉദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ജൂബി പ്രദീപ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മല്ലിക ദേവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ വസന്ത ദേവലാൽ, കെ.ബി. സുധ, സി.ആർ. ഷൈൻ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷ ജോളി വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എസ്. റെജികുമാർ എന്നിവർ സംസാരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 23 ലൈബ്രറികൾക്ക് 6 ലക്ഷം രൂപ വകയിരിത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ ലൈബ്രറികളുടെ പ്രസിഡന്റ്, സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആർ.ഡി. ഏജന്റുമാർ എന്നിവർ പങ്കെടുത്തു.