പഴുവിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാഴൂർ പഞ്ചായത്തിലെ ചിറക്കൽ, പഴുവിൽ, ആലപ്പാട്, ചാഴൂർ യൂണിറ്റുകളുടെ സംയുക്തമായി ചാഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഭീമമായ രീതിയിൽ തൊഴിൽ നികുതി വർധിപ്പിച്ച നടപടി പിൻവലിക്കുക, ഹരിത കർമ്മസേനയുടെ ഫീസ് മാലിന്യത്തിന്റെ തോതനുസരിച്ച് ക്രമീകരിക്കുക, ലൈസൻസുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഏകോപന സമിതി ചിറക്കൽ യൂണിറ്റ് പ്രസിഡൻ്റ് ബി. ആർ. ഗോപി ഉദ്ഘാടനം നിർവഹിച്ചു. പഴുവിൽ യൂണിറ്റ് പ്രസിഡൻ്റ് എൻ.കെ.ഷാജഹാൻ അധ്യക്ഷത വഹിച്ചു. രമേഷ് ആലപ്പാട്, ഷിനോദ് ചിറയിൽ, വനിതാ വിംഗ് നേതാക്കൾ സുമ ജി. കൃഷണൻ , ഷിജി ഉത്തമൻ, സൂക്ഷിത പവിത്രൻ, നിസ ബഷീർ, സരിത, യൂത്ത് വിംഗ് സെക്രട്ടറി ജോബി കുറ്റിക്കാടൻ, അഡ്വ: കെ.ഒ. ജോൺ, അനിൽ എന്നിവർ സംസാരിച്ചു. പഴുവിൽ സെൻ്ററിൽ നിന്നും തുടങ്ങിയ ജാഥക്ക് എ.എ. മുഹമ്മദ്, വിജയൻ, മുരളി എന്നിവർ നേതൃത്വം നൽകി.