പെരിങ്ങോട്ടുകര: നാലും കൂടിയ സെൻ്ററിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. മുറ്റിച്ചൂർ കോക്കാൻ മുക്ക് അണ്ടേഴത്ത് ശിവശങ്കരൻ (70), ഭാര്യ ഷീല (65) എന്നിവർക്കാണ് പരിക്കേറ്റത്.രാവിലെ 6.30 ന് സംഭവം നടന്നത്. പരിക്കേറ്റവരെ സർവ്വതോ ഭദ്രം ആംബുലൻസ് പ്രവർത്തകർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.