മുല്ലശ്ശേരി: ബ്ലോക്ക് പഞ്ചായത്ത് എഡിഎ ഓഫീസിലെ സീനിയർ ക്ലർക്ക് കുഴഞ്ഞു വീണ് മരിച്ചു. പാവറട്ടി തത്തകുളങ്ങര അമ്പലത്തിനു സമീപം താമസിക്കുന്ന തെക്കറ്റത്ത് അബ്ദു മകൻ ബഷീർ (53) ആണ് മരിച്ചത്. രാവിലെ ഓഫീസിൽ ജോലിക്കെത്തിയ ഇയാൾ 10.30 യോടെ ഓഫീസിനു പുറത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം പിന്നീട്