ആലപ്പാട്: 13 ലക്ഷം രൂപ ചെലവിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച പബ്ലിക് ഹെൽത്ത് യൂണിറ്റ് തുറന്നു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിവരശേഖരണവും രോഗ നിർണ്ണയയും വേഗത്തിലാക്കാൻ യൂണിറ്റിൻ്റെ പ്രവർത്തനം സഹായകരമാകും. ആശുപത്രിയിൽ സ്ഥാപിച്ച സിസി ടിവി ക്യാമറകളും സ്വിച്ച് ഓൺ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ് അധ്യക്ഷയായി. ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. മോഹൻദാസ്, കാനാടി കുട്ടിച്ചാത്തൻകാവ് മഠാധിപതി വിഷ്ണു ഭാരതീയൻ, ജനപ്രതിനിധികളായ സീനത്ത് മുഹമ്മദാലി, എം കെ ഷൺമുഖൻ, ടി.ബി. മായ, വിനീത ബെന്നി, സി.കെ. കൃഷ്ണകുമാർ, രജനി തിലകൻ, സുപ്രണ്ട് ഡോ. മിനി തമ്പി, പി.എ. സന്തോഷ്, ആർ.എൽ. വൈശാഖൻ എന്നിവർ സംസാരിച്ചു.