News One Thrissur
Updates

നാട്ടികയിൽ മുക്ക് പണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; മൂന്ന് പേർ വലപ്പാട് പോലീസിന്റെ പിടിയിൽ

തൃപ്രയാർ: മുക്ക് പണ്ടം പണയം വച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച മൂന്ന് പേരെ വലപ്പാട് പോലീസ് പിടികൂടി. നാട്ടിക സെൻ്ററിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ ആഭരണം പണയം വച്ച് 40,000 രൂപ തട്ടിയതിനു പിന്നാലെ, നാട്ടിക ബീച്ചിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ വീണ്ടും പണയം വയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ കുടുങ്ങിയത്. നാട്ടിക പുത്തൻതോട് ചിറ്റേഴത്ത്  വടക്കുംനാഥൻ (32), പെരിങ്ങോട്ടുകര എടക്കുളത്തൂർ റിജോ (39), ഗുരുവായൂർ കോട്ടപ്പടി വെള്ളാപറമ്പിൽ സനോജ് (42) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 14-ന് നാട്ടികയിലെ സ്വകാര്യ ഫിനാൻസിൽ ഒരു പവനോളം തൂക്കം വരുന്ന മുക്ക് പണ്ടം പണയം വെച്ച് 40,000 തുക തട്ടിയ ശേഷം, ഇവർ മുങ്ങുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ഫിനാൻസ് ഉടമ സുധീർ ആഭരണം പരിശോധിച്ച് നോക്കിയപ്പോഴാണ് മുക്ക് പണ്ടമാണെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് സുധീറിന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു ഫിനാൻസിൽ വീണ്ടും മുക്ക് പണ്ടം പണയം വയ്ക്കാൻ എത്തുകയും സ്ഥാപനത്തിലെ ജീവനക്കാർക്ക് സംശയം തോന്നിയതോടെ വിവരമറിയിച്ചതിനെ തുടർന്ന് സുധീർ സ്ഥലത്തെത്തിയപ്പോൾ ഇവർ ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, വലപ്പാട് പോലീസ് ഇൻസ്പെക്ടർ എം.കെ. രമേഷും സംഘവും അയോധ്യ ബാറിന് സമീപം വച്ച് ഓട്ടോ സഹിതം ഇവരെ പിടി കൂടുകയുമായിരുന്നു. എസ് ഐമാരായ ആന്റണി ജിംബിൾ, പി.യു. ഉണ്ണി, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.യു. മനോജ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മുജീബ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Related posts

സുരേഷ് ഗോപിക്കെതിരെ അന്വേഷണം

Sudheer K

ജോസ് അന്തരിച്ചു 

Sudheer K

മണലൂരിൽ വ്യാപാരിയെ കടയിൽ കയറി ആക്രമിച്ച സംഭവം: പ്രതിയെ ഉടൻ പിടികൂടണമെന്ന് വ്യാപാരി വ്യവസായി സമിതി.

Sudheer K

Leave a Comment

error: Content is protected !!