തൃപ്രയാർ: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും ബജറ്റിൽ അമ്പത് ശതമാനം ഭൂനികുതി വർദ്ധിപ്പിച്ചു നികുതി കൊള്ള നടത്തുന്ന സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് എതിരെ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക വില്ലേജ് ഓഫീസിനു മുൻപിൽ ന പ്രതിഷേധ ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എൻ സിദ്ധപ്രസാദ്, സിജി അജിത് കുമാർ, ടി.വി ഷൈൻ, ജീജ ശിവൻ, സി എസ് മണികണ്ഠൻ,കെ.വി. സുകുമാരൻ, പി.സി. മണികണ്ഠൻ, മധു അന്തിക്കാട്ട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ് എന്നിവർ സംസാരിച്ചു. മഹിളാ കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് റീന പത്മനാഭൻ, യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡൻ്റ് രാനീഷ് കെ. രാമൻ, പി.കെ. നന്ദനൻ, പ്രവാസി കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡൻ്റ് എ.കെ. വാസൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ മോഹൻദാസ് പുലാക്ക പറമ്പിൽ, രാജീവ് അരയംപറമ്പിൽ, എം.വി. ജയരാജൻ, സി.കെ. മണികണ്ഠൻ,സി കെ ജ്യോതി,കെ വിനോദ് കുമാർ,ഉണ്ണികൃഷ്ണൻ കോരമ്പി, ഷെരീഫ് പാണ്ടികശാല,അഭിഷിക് ചളിങാട്ട്,സുബൈദ, പ്രകാശൻ, രഘുനാദ് നായരുശേരി,സരോജിനി അപ്പുണ്ണി, രാധ ആനന്ദൻ,കൃഷ്ണകുമാർ എരണെഴത്ത് വെങ്ങാലി,പത്മിനി, വേണുഗോപാൽ, സൈനബ,സ്കന്ദരാജ് നാട്ടിക, എന്നിവർ നേതൃത്വം നൽകി.