അന്തിക്കാട്: ജനവാസ മേഖലയായ പടിയം വില്ലേജ് ഓഫീസ് പരിസരത്ത് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ തീരുമാനത്തിനെതിരെ അന്തിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്നേരി മുക്കിൽ നിന്നും നിർദ്ദിഷ്ഠ പദ്ധതി സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ബി രാജീവ് അധ്യക്ഷത വഹിച്ചു. പദ്ധതിക്കു വേണ്ടി സ്ഥലം വാങ്ങിയതിൽ വലിയ അഴിമതി ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ച് പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ടു പോകുന്നത് ഗുരുതരമായ പ്രത്യാഖാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മാലിന്യ സംഭരണ കേന്ദ്രത്തിനത്തിനെതിരെ 70 ദിവസമായി സമരം നടത്തുന്ന പരിസ്തിതി സംരക്ഷണ സമിതിക്ക് പൂർണ്ണ ഐക്യദാർഡ്യം ഉറപ്പുനൽകി. ഇ.രമേശൻ, വി.കെ.മോഹനൻ, ബിജേഷ് പന്നിപ്പുലത്ത്, ഷാനവാസ് അന്തിക്കാട്, ഷൈൻ പള്ളിപറമ്പിൽ, കിരൺ തോമാസ്, ടിൻ്റൊ മാങ്ങൻ, സുധീർ പാടൂർ റസിയ ഹബീബ്, എന്നിവർ പ്രസംഗിച്ചു. സാജൻ ഇയ്യാനി, രാമചന്ദ്രൻ പള്ളിയിൽ, ഷാജു മാളിയേക്കൽ, ഇ.ഐ.ആൻ്റോ, ബാലകൃഷ്ണൻ പുറക്കോട്ട്, ശ്രീജിത്ത് പുന്നപ്പുള്ളി, നസീർ മുറ്റിച്ചൂർ, സലി ഇടശ്ശേരി, എൻ.എച്ച് അരവിന്ദാക്ഷൻ, ജോജൊ മാളിയേക്കൽ, ജോർജ് അരിമ്പൂർ, രഘു നല്ലയിൽ എന്നിവർ നേത്യത്വം നൽകി.
next post