തളിക്കുളം: ഗ്രാമപഞ്ചായത്ത് 14-ാംപഞ്ചവത്സര പദ്ധതി പ്രകാരം 2025-26 വർഷത്തെ വികസന സെമിനാർ അവതരിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് മുഖ്യതിഥിയായി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം മെഹബൂബ് കരട് പദ്ധതി അവതരണം നടത്തി. ശുചിത്വം, മാലിന്യ സംസ്കരണം, കുടിവെള്ളം, അതിദാരിദ്ര്യലഘുകരണം, സമ്പൂർണ്ണ ഭവന നിർമാണം എന്നിവക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. ഉൽപാദന മേഖലയിൽ 9777500 രൂപയും സേവന മേഖലയിൽ 71003458 രൂപയും, പശ്ചാത്തല മേഖലയിൽ 31949000 രൂപയും പദ്ധതിക്കായി വകയിരുത്തി. ആകെ 112729958 രൂപയുടെ കരട് പദ്ധതിക്കാണ് രൂപം നൽകിയത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, ബ്ലോക്ക് മെമ്പർമാരായ കല ടീച്ചർ, ഭഗീഷ് പൂരാടൻ, വാർഡ് മെമ്പർമാരായ ഐ.എസ്. അനിൽകുമാർ, ഷാജി ആലുങ്ങൽ, വിനയ പ്രസാദ്, സി.കെ.ഷിജി, സന്ധ്യാ മനോഹരൻ, കെ.കെ. സൈനുദ്ദീൻ, ജിജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ, സെക്രട്ടറി കെ.ആർ.സിന്ധു , അസി.സെക്രട്ടറി തങ്ക, ജൂനിയർ സൂപ്രണ്ട് ഹരിചന്ദ്രൻ, പ്ലാൻ ക്ലർക്ക് സൗമ്യ, നിർവഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.