ഏങ്ങണ്ടിയൂർ: ആയിരം കണ്ണി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് 31 ആനകളെ അണിനിരത്താൻ തീരുമാനിച്ചു. ഉത്സവത്തിന്റെ മുന്നോടിയായി ക്ഷേത്രം ട്രസ്റ്റി ഭാരവാഹികളുടെയും വാടാനപ്പള്ളി പൊലീസ്, ഫോറസ്റ്റ് ഓഫിസർമാരുടെയും സംയുക്ത യോഗം നടന്നു. വാടാനപ്പള്ളി സി.ഐ ബി.എസ്. ബിനു, എസ്.ഐ ശ്രീലക്ഷ്മി. എസ്.ഐ വിനീത്, ഫോറസ്റ്റ് ഓഫീസർമാരായ അനിൽകുമാർ, രാജീവ്, കമ്മിറ്റി അംഗങ്ങളായ ജയറാം കടവിൽ, രാജേഷ്, ബിനീഷ്, വത്സൻ, ട്രസ്റ്റിമാരായ വിശ്വംഭരൻ കാതോട്ട്, വിദ്യാസാഗരൻ കാതോട്ട്, രാമൻകുട്ടി കാതോട്ട് എന്നിവർ സംസാരിച്ചു. അടുത്ത മാസം ആറിനാണ് ഉത്സവം.