മുല്ലശ്ശേരി: മാനിനക്കുന്ന് വാട്ടർ അതോറിറ്റിയുടെ ടാങ്കിനെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തീപിടുത്തം. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീപിടുത്തം ഉണ്ടായത്.റോഡിൻറെ സമീപത്തായി പൊന്തൻകാടുകൾ കത്ത് നശിച്ചു. തീപിടുത്തത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.പുക ഉയരുന്നത് കണ്ടു നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് പാവറട്ടി പോലീസും, ഗുരുവായൂര്‍ ഫയർഫോഴ്സും എത്തി തീ അണച്ചു.
previous post