തളിക്കുളം: ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് ഡിപ്പാർട്മെന്റ് ജനകീയ മത്സ്യകൃഷി പ്രൊജക്റ്റ് പദ്ധതി പ്രകാരം കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം നടത്തി. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് മുഖ്യാതിഥിയായി. റോഹു, കട്ല, മൃഗാൾ തുടങ്ങിയ കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ 70 ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്തത്. തളിക്കളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ എ. എം. മെഹബൂബ്, ബുഷറ അബ്ദുൽ നാസർ, എം.കെ. ബാബു, ബ്ലോക്ക് മെമ്പര്മാരായ കല ടീച്ചർ, ഭഗീഷ് പൂരാടൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ്, ഫിഷറീസ് ഓഫീസർ സുജിത് കുമാർ, മെമ്പർമാരായ ഐ. എസ്. അനിൽ കുമാർ, ഷാജി ആലുങ്ങൽ, വിനയ പ്രസാദ്, ഷിജി. സി.കെ, സന്ധ്യ മനോഹരൻ, കെ.കെ. സൈനുദ്ധീൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ, പഞ്ചായത്ത് സെക്രട്ടറി സിന്ധു കെ.ആർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
previous post